രാമപുരത്ത് വ്യാഴാഴ്ച രാത്രി ഉണ്ടായ തീ പിടുത്തത്തില്‍ ഫര്‍ണ്ണിച്ചര്‍ ഷോപ്പ് കത്തിനശിച്ചു. കരിംകുറ്റിയില്‍ സാബുവിന്റെ ഓട് മേഞ്ഞ കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നെച്ചിപ്പുഴൂര്‍ സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ ഫര്‍ണ്ണിച്ചര്‍ ഷോപ്പാണ് കത്തിനശിച്ചത്. ആക്രിക്കടയോട് ചേര്‍ന്നുള്ള റെക്‌സിന്‍ വര്‍ക്ക് ഉള്‍പ്പെടെ നടത്തിവന്ന സ്ഥാപനത്തിന്റെ രണ്ട് മുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് യൂണിറ്റ് ആഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീയണച്ചത്. വൈദ്യുതി തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാമപുരം എസ്എച്ച്ഒ കെ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍പങ്കെടുത്തു.
0 Comments