Breaking...

9/recent/ticker-posts

Header Ads Widget

ഗ്ലാസ് ഡോര്‍ എറിഞ്ഞുടച്ച് മോഷണം

 


കാഞ്ഞിരപ്പള്ളിയില്‍ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ സിറ്റി ടൈല്‍ പാലസിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന 'ഷൂ പ്ലാനറ്റ് ' എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. 

                                    

മുഖം മറച്ചെത്തിയ മൂന്ന് യുവാക്കള്‍ ആണ് മോഷണം നടത്തിയത്. മൂവരില്‍ ഒരാള്‍ കല്ലുകൊണ്ട് സ്ഥാപനത്തിന്റെ ഗ്ലാസ് ഡോര്‍ എറിഞ്ഞുടക്കുകയും തുടര്‍ന്ന് സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷൂ മോഷ്ടിച്ച് കടന്നു കളയുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 



.





Post a Comment

0 Comments