കിടങ്ങൂരില്‍ പുത്തന്‍ ഷോപ്പിംഗ് വിസ്മയവുമായി ഗ്രീന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ഒപ്പം മിക്‌സിയും, ഫാനും, ഗ്യാസ്സ് സ്റ്റൗവുമടക്കമുള്ള ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന ഗ്രീന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് കിടങ്ങൂര്‍ അങ്ങാടിക്ക് പുതിയ ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കിയാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. കിടങ്ങൂര്‍ ഹൈവേയിലെ നിളാസ് മെജസ്റ്റിക് ആര്‍ക്കേഡില്‍ ഗ്രീന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. മോന്‍സ് ജോസഫ് MLA മുഖ്യാതിഥിയായിരുന്നു. ഗ്രീന്‍സ് MD അപര്‍ണ്ണ എസ് ആദ്യ വില്പന നിര്‍വഹിച്ചു. ടേസ്റ്റി റിച്ച് MD വിനു Bനായര്‍ ആദ്യ വില്പന സ്വീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, സംഘടനാ പ്രതിനിധികളായ അയ്യപ്പന്‍ ,സിറിയക് തുടങ്ങിയവര്‍ പങ്കെടുത്തു. വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായാണ് ഗ്രീന്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വമ്പന്‍ ഡിസ്‌കൗണ്ടുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്ത് പഴങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളുമല്ലാം വിലക്കുറവോടെ ലഭ്യമാക്കുകയാണ് ഗ്രീന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ്.
0 Comments