Breaking...

9/recent/ticker-posts

Header Ads Widget

ICSE- ISE നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

 


ICSE- ISE സ്‌കൂള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് MG യൂണിവേഴ്‌സിറ്റി ഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സി റ്റി അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. 


                                    

മോന്‍സ് ജോസഫ് എം എല്‍ എ,  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  അന്നമ്മ മാണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്  മെമ്പര്‍ ഷാജി ജോസഫ്, CISCE കേരള റീജിയണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് കോര്‍ഡിനേറ്ററും കെ. ഇ. സ്‌കൂള്‍ പ്രിന്‍സിപ്പ ലുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. 


CISCE നടത്തുന്ന ദേശീയ കായിക മത്സരങ്ങളുടെ ഭാഗമായുള്ള ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായാണ് നടക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള 13 റീജിയണുകളില്‍ നിന്നും ദുബായിലെ ഒരു റീജിയണില്‍ നിന്നുമായി  41 ടീമുകളാണ് മത്സരരംഗത്തുള്ളത്. 800-ല്‍ അധികം കുട്ടികളാണ് പങ്കെടുക്കുന്നത്. എം.ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും കെ. ഇ കോളേജ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 21ന് സമാപിക്കും.





Post a Comment

0 Comments