Breaking...

9/recent/ticker-posts

Header Ads Widget

ഇടയാറ്റ് ബാല ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടന്നു

 


ഇടയാറ്റ് ബാല ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടന്നു. കല്ലമ്പള്ളി ഇല്ലം ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി തുരുത്തിയില്‍ ഇല്ലം കണ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടന്നത്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രത്തില്‍ നടന്ന ഉണ്ണിയൂട്ടില്‍ നിരവധി കുട്ടികള്‍  പങ്കെടുത്തു. അമ്മയുടെ മടിയില്‍ ഇരിക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അതിനാല്‍ കുട്ടികള്‍ക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമാണുള്ളത്.


                                    



  ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഉണ്ണിയൂട്ട്  നടത്തുന്നത്. കസവുമുണ്ടുടുത്ത് അമ്മമാരുടെയും രക്ഷിതാക്കളുടെയും മടിയിലിരുന്ന് കുരുന്നുകള്‍ ഉണ്ണിയൂട്ടില്‍ പങ്കെടുക്കുമ്പോള്‍ ഭക്തജനങ്ങള്‍ തൊഴുകൈകളോടെ ബാലഗണപതിയുടെ അനുഗ്രഹം തേടി.  തിരുവരങ്ങില്‍ ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനവും  നടന്നു. പ്രസാദ വിതരണവും ഉണ്ടായിരുന്നു.





Post a Comment

0 Comments