Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന INSPIRE ഇന്റേണ്‍ഷിപ് സയന്‍സ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു.

 


രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ പ്ലസ് വണ്‍  വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന INSPIRE ഇന്റേണ്‍ഷിപ് സയന്‍സ് ക്യാമ്പിന്റെ തീം സോങ്ങ്  പ്രകാശനം  ചെയ്തു.  വിദ്യാര്‍ത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആകര്‍ഷിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൂതന പദ്ധതിയാണ് INSPIRE ഇന്റേണ്‍ഷിപ് സയന്‍സ്  ക്യാമ്പ്. 2024 സെപ്തംബര്‍ 23 മുതല്‍ 27 വരെ തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. കോളേജ് നേതൃത്വം നല്‍കി എഴുതി കംപോസ് ചെയ്ത്  ആലാപനം  നടത്തിയ  തീം സോങ്ങിന്റെ പ്രകാശനം കോളേജ് മാനേജര്‍ ഫാ. ബെര്‍ക്ക്‌മെന്‍സ് കുന്നുംപുറം നിര്‍വ്വഹിച്ചു. 

                                    



പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ ജോസഫ് ആലഞ്ചേരില്‍,  കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജേഷ് കുമാര്‍ എന്‍.കെ, അധ്യാപകരായ അഭിലാഷ് വി, ലിജിന്‍ ജോയി, വിദ്യാര്‍ഥി പ്രിതിനിധി ആദര്‍ശ് ആര്‍  തുടങ്ങിയവര്‍  പ്രസംഗിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പൂര്‍ണമായും സൗജന്യമായ റെസിഡെന്‍ഷ്യന്‍ പ്രോഗ്രാമില്‍ സയന്‍സ് ആന്റ്  ടെക്‌നോളജി മേഖലയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും.






Post a Comment

0 Comments