Breaking...

9/recent/ticker-posts

Header Ads Widget

വയോജന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ വയോജന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അടിസ്ഥാന പരിശോധനകളും സ്‌പെഷ്യാലിറ്റി സ്‌ക്രീനിങ്ങും വയോജനങ്ങള്‍ക്ക്  യോഗ പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടത്തി.


                                    



 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്മിത എന്‍.ബി ഉദ്ഘാടനം നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജിന്‍സി എലിസബത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ രമേശന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൗളി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സുമേഷ് കെ.എസ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്  സൈനമ്മ ഷാജു , വാര്‍ഡ് മെമ്പര്‍മാരായ  ജാന്‍സി സണ്ണി, ശ്രീജ സജി തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലിലി ജേക്കബ്,  ഡോക്ടര്‍ മനു ആര്‍ മംഗലത്ത്, ഡോക്ടര്‍ ഗീതു മോഹന്‍, ഡോക്ടര്‍ കമല്‍ ദീപ് കെ, ഡോക്ടര്‍ സൗമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.





Post a Comment

0 Comments