Breaking...

9/recent/ticker-posts

Header Ads Widget

സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഉപയോഗിച്ച് ഓണസദ്യ



 കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ഈ വര്‍ഷത്തെ ഓണസദ്യക്ക്  വിഭവങ്ങള്‍ ഒരുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച  പച്ചക്കറികളാണ് ഉപയോഗിച്ചത്.  വിദ്യാര്‍ത്ഥികള്‍  അഞ്ചുസെന്റ് സ്ഥലത്ത് ഒരുക്കിയ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും, അധ്യാപകരുടെയും കൃഷിവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വീട്ടില്‍ കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികളും ഉപയോഗിച്ചാണ് ഓണസദ്യ ഒരുക്കിയത്. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും  പച്ചക്കറികള്‍ സ്‌കൂളിലെത്തിച്ചപ്പോള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപിക  സിനി ടി ജോസ്, പാചക തൊഴിലാളി ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.  

                                    

പ്രധാന അധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍, ചേര്‍ന്ന യോഗത്തില്‍  കടുത്തുരുത്തി കൃഷി ഓഫീസര്‍ സി സിദ്ധാര്‍ദ്ധ്  ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സ്‌കൂള്‍ പ്രസിഡന്റ് എബി കുന്നശ്ശേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വിദ്യാര്‍ത്ഥികള്‍ തന്നെ മുന്‍കൈയെടുത്ത്  സ്‌കൂളിലെ അധ്യാപകരുടെയും  കടുത്തുരുത്തി കൃഷി ഓഫീസിന്റെയും നിര്‍ദ്ദേശത്തോട് കൂടി  സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. വീട്ടിലും സ്‌കൂളിലുമായി വിളയിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഓണസദ്യ ഒരുക്കിയത്. സ്‌കൂളിലെ അധ്യാപകരായ മാത്യു ഫിലിപ്പ്, പിങ്കി ജോയ് ജിനോ തോമസ് എന്നിവരും പച്ചക്കറി  കൃഷിക്ക് പ്രോത്സാഹനവുമായിഒപ്പമുണ്ട്.


.





Post a Comment

0 Comments