പുന്നത്തുറ വെസ്റ്റ് കക്കയം ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. വെള്ളിനേഴി ഹരിയാണ് യജ്ഞാചാര്യന്‍. കറുത്തേടത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് സഹ ആചാര്യന്മാര്‍സപ്താഹത്തിന് തുടക്കം കുറിച്ച് യജ്ഞ വേദിയില്‍ ഭദ്രദീപ പ്രകാശനവും ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു..
ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കറ്റോട് കാണിക്ക മണ്ഡപത്തില്‍ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്ര നടക്കും. ഒക്ള്‍ടോബര്‍ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് അവഭൃഥസ്‌നാനത്തോടെ സപ്താഹയജ്ഞം സമാപിക്കും ഉച്ചയ്ക്ക് 12ന് ഭാഗവത സമര്‍പ്പണം, തുടര്‍ന്ന് മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.
0 Comments