കട്ടച്ചിറ നേതാജി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ 77-ാം വാര്‍ഷികാഘോഷവും ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു. എന്എസ്എസ് കരയോഗം ഹാള്‍, ജെആര്‍ വര്‍ക്ക് ഷോപ്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിട്ടായിരുന്നു പരിപാടികള്‍.
ഉത്രാടം നാളില്‍ രാവിലെ കുട്ടികള്‍ക്കായും ഉച്ചകഴിഞ്ഞ് മുതിര്‍ന്നവര്‍ക്കായും വിവിധ മല്‍സരങ്ങള്‍ നടന്നു. വടംവലി മല്‍സരവും ആവേശം പകര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും കോട്ടയം നവധാര നാടന്‍കലാ പഠനകേന്ദ്രത്തിന്റെ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.
.
0 Comments