Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണ്ണ കൂടാരം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.



ഞീഴൂര്‍ കാട്ടാമ്പാക്ക് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. 

ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദേവദാസ്, കുറവിലങ്ങാട് എഇഒ ഡോ. കെ.ആര്‍ ബിന്ദുജി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന കെ, പിടിഎ പ്രസിഡണ്ട് സുനില്‍ വി, തുടങ്ങിയവര്‍ സംസാരിച്ചു. പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് വര്‍ണ്ണക്കൂടാരം സജ്ജമാക്കിയിരിക്കുന്നത്.  ഹരിതോദ്യനത്തില്‍  വെള്ളച്ചാട്ടം, അരുവി, കുളം, പാലം, ഏറുമാടം, ജൈവ പന്തല്‍, ശലഭോദ്യാനം,  വിവിധ ഫലങ്ങളുടെ അകൃതിയിലുള്ള ഇരിപ്പിടങ്ങള്‍, പക്ഷി മൃഗാദികളുടെ ശില്പങ്ങള്‍, ഓപ്പണ്‍ സ്റ്റേജ്, വിവിധ റൈഡുകള്‍ ആകര്‍ഷകമായ കവാടം എന്നിവയുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെ സ്മാര്‍ട്ട് ടിവി, കുഞ്ഞരങ്ങ്, ഭാഷവികസന ഇടം, കരകൗശല ഇടം, ഗണിത ഇടം ഇങ്ങനെ വ്യത്യസ്തങ്ങളായ 11 ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.


Post a Comment

0 Comments