Breaking...

9/recent/ticker-posts

Header Ads Widget

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

 


മാതൃഭാവത്തെ മനോഹരമായി അവതരിപ്പിച്ച് മലയാളികളുടെ മനസ്സിലിടം പിടിച്ച  കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. എഴുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1962 ല്‍ പുറത്തിറങ്ങിയ ശ്രീതമപട്ടാഭിഷേകമായിരുന്നു ആദ്യ ചിത്രം '2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്ര ത്തിനു വേണ്ടിയാണ് അവസാനമായി വേഷമിട്ടത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 


                                    

പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ പത്തിനാണ് ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്.  നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.  ആദ്യകാല നിര്‍മാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭര്‍ത്താവ്. ഏകമകള്‍ ബിന്ദു അമേരിക്കയില്‍. മാതൃഭാവത്തിന്റെ നൈര്‍മല്യമാണ് കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടിലൂടെ മലയാള സിനിമയ്ക്ക്  നഷ്ടമാവുന്നത്.


.





Post a Comment

0 Comments