Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ സായാഹ്ന ധര്‍ണ നടത്തി.

 


സ്വര്‍ണക്കടത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കുന്ന മാഫിയ സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും, പി.വി അന്‍വറിന്റെ ആരോപണത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും, അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ സായാഹ്ന ധര്‍ണ നടത്തി.



                                    



കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രശ്മി എം.ആര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ: ദിനേശ് കര്‍ത്താ, വൈസ് ചെയര്‍മാന്‍ പ്രഫ: ബാലു ജി വെള്ളിക്കര, പുതൂര്‍ക്കോണം സുരേഷ്, ലൗജിന്‍ മാളിയേക്കല്‍, ജോയി സി കാപ്പന്‍, മഞ്ജു കെ നായര്‍, അഡ്വ: രാജേഷ് മേനോന്‍, സുമേഷ് നായര്‍, കെ ഉണ്ണികൃഷ്ണന്‍,  അഡ്വ: രാജേഷ് പുളിയാനത്ത്,  ഗണേഷ് ഏറ്റുമാനൂര്‍,  സലിം കാര്‍ത്തികേയന്‍, അഡ്വ: ഹരികുമാര്‍, ഹരി ഇറയംകോട്, പ്രിയാ രഞ്ജു, രാജേഷ് പൂജപ്പുര, രഞ്ജിത ബി, മധു റ്റി, അഖില്‍ ഇല്ലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments