Breaking...

9/recent/ticker-posts

Header Ads Widget

കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാന്തന സ്പര്‍ശം ഓണാഘോഷം 2024

 


കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാന്തന സ്പര്‍ശം ഓണാഘോഷം 2024 ന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തില്‍ വച്ച്  നടന്ന  ഓണാഘോഷ പരിപാടിയില്‍ ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷയായിരുന്നു .

                                    



കെഎഫ്ബി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ലാല്‍ജികുമാര്‍ ആമുഖപ്രഭാഷണം നടത്തി.സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോക്ടര്‍ പി.ടി ബാബുരാജ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.ലയണ്‍ ഡിസ്ട്രിക്ട് 318 ബി ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം ഓണ സന്ദേശം നല്‍കി ചടങ്ങില്‍ പങ്കെടുത്ത കാഴ്ചപരിമിതര്‍ക്ക് ഓണക്കോടികള്‍ നല്‍കി..മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി  ഓണക്കിറ്റുകളുടെ വിതരണം നിര്‍വഹിച്ചു.കോട്ടയം സെന്‍ട്രല്‍  ലയണ്‍ ക്ലബ് പ്രസിഡന്റ് ലേഖ മധു,ഡിസ്ട്രിക്ട് പി.ആര്‍.ഒ എം.പി രമേഷ് കുമാര്‍,കോട്ടയം വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ്  സിസി കുരുവിള,സാഹിത്യകാരി ഗ്ലോറി മാത്യു,കെഎഫ്ബി വനിത ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയകുമാരി കെ., കെ.എഫ്.ബി കോട്ടയം വൈസ് പ്രസിഡന്റ് തോമസ് മൈക്കിള്‍, സെക്രട്ടറി യൂസഫ് യൂസഫ് ഇ.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയും നടന്നു.






Post a Comment

0 Comments