Breaking...

9/recent/ticker-posts

Header Ads Widget

കേരളാ പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു



കേരളാ പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ കണ്ടെത്തി പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന പോലീസുകാരെ ഒറ്റപ്പെടുത്തുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന  ശൈലിയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം, കുറ്റം ചെയ്തവരെ കൃത്യമായ അന്വേഷണം വഴി മാത്രമേ കണ്ടെത്താന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.ശിക്ഷ കിട്ടുമ്പോള്‍ മാത്രമാണ് പ്രതി കുറ്റക്കാരന്‍ ആകുന്നതെന്നും മന്ത്രി പറഞ്ഞു. ഏതു ഘട്ടങ്ങളിലും  മികച്ച പ്രവര്‍ത്തനമാണ് കേരള പോലീസ് നടത്തുന്നതെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജി രാജന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ജെബി കെ ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര  80 വയസ്സിന് മുകളിലുള്ള അംഗങ്ങളായ സി.എസ് രാജപ്പന്‍,സി.പി തങ്കപ്പന്‍ എന്നിവരെയും കാഥികന്‍ വിനോദ് ചമ്പക്കര ,പഞ്ചായത്ത് അംഗങ്ങള്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ എന്നിവരെയും ആദരിച്ചു.കെപിപിഎ സംസ്ഥാന പ്രസിഡണ്ട് കെ.കെ ജോസ്,വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്,കെപിഓ എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായര്‍,കെപിപിഏ സെക്രട്ടറി കെ രാജന്‍,കെഡിപിസിഎസ് പ്രസിഡന്റ് അജിത്ത് ചിറയില്‍,കോട്ടയം കെപിഎ സെക്രട്ടറി രഞ്ജിത്ത് കുമാര്‍, ജില്ലാ സെക്രട്ടറി മാത്യു ജോസഫ് കെ.കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജില്ലാ സെക്രട്ടറി മാത്യു ജോസഫ്, KK ഷംസു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക്  ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ രാജന്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മാത്യു ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി പി.ആര്‍ മോഹന്‍ദാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എംഡി ജോസ് കൃതജ്ഞത രേഖപ്പെടുത്തി.



Post a Comment

0 Comments