കിടങ്ങൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണസമൃദ്ധി കര്‍ഷക ചന്ത സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ ആണ് ചന്ത പ്രവര്‍ത്തിക്കുന്നത് . കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ 10% അധിക വിലയില്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ 30% കുറച്ച് ആണ് ചന്തയില്‍ വില്‍പന നടത്തുന്നത്.
ഓണചന്തയുടെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. ആദ്യ വില്‍പന സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നിര്‍വഹിച്ചു .ബ്ലോക്ക് മെമ്പര്‍ മേഴ്‌സി ജോണ്‍ ആദ്യ വില്‍പന സ്വീകരിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുരേഷ്, ദീപാലത, മെമ്പര്‍മാരായ ഹേമ രാജു, ബോബി തോമസ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി ഓഫീസര്‍ പാര്‍വ്വതി R, കൃഷി അസിസ്റ്റന്റ് ബിന്‍സി, രഞ്ജിത്, ജയലക്ഷ്മി, സജിനിമോള്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments