Breaking...

9/recent/ticker-posts

Header Ads Widget

നാട്ടുപൂക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

 


അത്തപ്പുക്കള മൊരുക്കാന്‍ അന്യ സംസ്ഥാനത്തു നിന്നും പൂക്കളെത്തുമ്പോള്‍ പുതുതലമുറയ്ക്   അന്യമാവുന്ന നാട്ടുപൂക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. മുന്‍കാലങ്ങളില്‍ പാടവരമ്പിലും പുരയിടത്തിലും സമൃദ്ധമായിരുന്ന നാട്ടുപൂക്കളാണ് പിറയാര്‍ ഗവ LP സ്‌കൂളില്‍ നടന്ന പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്   സബിത എസ്  പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു  


                                    

എസ്.ആര്‍.ജി കണ്‍വീനര്‍  ഷീന ജോസ് അധ്യക്ഷയായിരുന്നു. കൃഷ്ണകിരീടം, കല്യാണസൗഗന്ധികം, നാട്ടുകല്യാണി, തുമ്പപ്പൂ, മാജിക് റോസ്, ഉപ്പിലിയം, കോളാമ്പി പൂവ്, കൃഷ്ണനീല, ചിരവത്താലി  തുടങ്ങി അമ്പതില്‍പരം വ്യത്യസ്തങ്ങളായ നാട്ടുപൂക്കള്‍ പ്രദര്‍ശനത്തിന്‍ കൗതുകമായി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ അധ്യാപകരായ  ടീന ജോസഫ്, അനീഷ് ആന്റണി, നിര്‍മല സഎന്‍, സുനിത ശ്രീജിത്ത്, കുമാരി ശരണ്യ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്‍കി.


.





Post a Comment

0 Comments