മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് നല്‍കുന്ന കെ.എം മാണി കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു. താലൂക്കിലെ മികച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണം ജോസ് k മാണി MP നിര്‍വ്വഹിച്ചു. പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന ബാങ്കുകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കര്‍ഷകരുടെ ഏത് സാമ്പത്തിക ആവശ്യങ്ങളിലും അവര്‍ക്ക് കൈത്താങ്ങായി നില്‍ക്കുവാന്‍ ഇന്ന് കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് കഴിയുന്നുണ്ടെന്നും MP പറഞ്ഞു. താലൂക്കിലെ മികച്ച കര്‍ഷകര്‍ക്ക് കെ.എം മാണി മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകളും, പ്രശസ്തി പത്രവും ഫലകവും ജോസ് K മാണി സമ്മാനിച്ചു. ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ കെ.എം മാണിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഷക അവാര്‍ഡുകള്‍ സിറിയക് ജോസഫ് ചൊള്ളാമ്പേല്‍, സാലി സെബാസ്റ്റ്യന്‍ തെക്കേതൂവനാട്ട്, എം.കെ ജോര്‍ജ് മണ്ണാത്തുമാക്കിയില്‍ എന്നിവര്‍ എംപിയില്‍ നിന്നും ഏറ്റുവാങ്ങി. ബാങ്കിലെ ഓഹരി ഉടമകളുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ , മുന്‍ പിഎസ്‌സി അംഗം പ്രൊഫ. ലോപ്പസ് മാത്യു, കിന്‍ഫ്ര ഫിലം & വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍ , കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സാജന്‍ തൊടുക, പാലാ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, കാര്‍ഷിക വികസന ബാങ്ക് റീജിയണല്‍ മാനേജര്‍ ജൂണി ചെറിയാന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ ബെറ്റി ഷാജു, കെ.പി ജോസഫ്, ബാബു റ്റി.ജി സെക്രട്ടറി ജോപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments