കോട്ടയം നാഗമ്പടത്ത് എം.സി റോഡില്‍ സീസര്‍ പാലസിന് മുമ്പില്‍ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ കുഞ്ഞുമോനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ സീസര്‍ പാലസ് ഹോട്ടലിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ, ബേക്കര്‍ ജംഗ്ഷന്‍ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി.
0 Comments