സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് . സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഷാ ഹുല്‍ ഹമീദ് പറഞ്ഞു. ഗ്രാമസഭകളിലും അയല്‍കൂട്ടങ്ങളിലുമെല്ലാം വിഷയം ചര്‍ച്ചചെയ്യുന്ന സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറ ഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസില്‍' സംസാരിക്കുകയായിരുന്നു എസ്പി. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന നിയമപരമായ ആവശ്യങ്ങള്‍ രാഷ്ട്രീയസമ്മര്‍ദമായി കാണേണ്ടതില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയ്ക്ക് നിയമപരമായി പരിഹാരം കാണേണ്ടതുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ഫണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിക്കെതിരെ കര്‍ശനന പടികളുണ്ടാകും. സ്ത്രീകള്‍ക്കു കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാന്‍ ശക്തയായ ഉടപെടലുണ്ടാകുമെന്നും എസ്പി പറഞ്ഞു.
.
0 Comments