ഉത്രാട നാളില്‍ കോട്ടയം നഗരസഭയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. UDF ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ INTUC യുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. ശുചീകരണ തൊഴിലാളികളുടെ ഓണം അഡ്വാന്‍സും ബോണസും നല്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
സെക്രട്ടറി ഫയലില്‍ ഒപ്പിടാതെ പോയെന്ന് ആരോപണമുയര്‍ന്നു. ഇരുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഓണം ബോണസ് ലഭിക്കാതെ പോയത്. പെന്‍ഷന്‍ തട്ടിപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള അനാസ്ഥയുണ്ടാകുമ്പോള്‍ പ്രതിഷേധവും ശക്തമാവുകയാണ്.
0 Comments