Breaking...

9/recent/ticker-posts

Header Ads Widget

ഏഴാമത് കെ ആര്‍ നാരായണന്‍ എക്‌സലന്‍സ് പുരസ്‌കാര സമര്‍പ്പണവും മ്യൂസിക്കല്‍ മെഗാ ഷോയും

 


കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് കെ ആര്‍ നാരായണന്‍ എക്‌സലന്‍സ് പുരസ്‌കാര സമര്‍പ്പണവും കാരുണ്യ സ്പര്‍ശം പദ്ധതിക്കായി ജാസി ഗിഫ്റ്റ് മ്യൂസിക്കല്‍ മെഗാ ഷോയും  സെപ്റ്റംബര്‍ 22ന്  നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം  അഞ്ചുമണിക്ക് മാന്നാനം കെ.ഇ. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വി. എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.


                                    

 കാരുണ്യ സ്പര്‍ശംപദ്ധതി വീല്‍ചെയര്‍ വിതരണം കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി.നിര്‍വഹിക്കും. കെ. ആര്‍ .നാരായണന്‍ അനുസ്മരണവും ഡയാലീസ് കിറ്റ് വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നടത്തും. സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.ടി.വി. സോണി അധ്യക്ഷത വഹിക്കും. മാങ്ങാനം ആശ്രമം പ്രീയോര്‍ ഫാ.ഡോ.കുര്യന്‍ ചാലങ്ങാടി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം,ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും . വയനാട് ദുരിതബാധിതര്‍ക്കായുള്ള ധനസഹായത്തിന്റെ ചെക്ക് ഭാരവാഹികള്‍ മന്ത്രിക്ക് സമര്‍പ്പിക്കും. 


അവാര്‍ഡ് ജേതാക്കളായ ജോണി ലൂക്കോസ്, ഡോ. കെ.ജയകുമാര്‍, ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി, കോട്ടയം രമേഷ്, കൃഷ്ണപ്രസാദ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ച് മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ നടക്കും.. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ.ടിവി സോണി , പ്രോഗാം കമ്മറ്റി ചീഫ് കോര്‍ഡിനേറ്റര്‍ വി.എസ്. ചന്ദ്രശേഖരന്‍നായര്‍, പ്രഭാകരന്‍ നായര്‍ വെള്ളാറ്റില്‍, ഡോ. ഷാജി ജോസഫ്, റോസ് ജോസഫ് നെടിയകാല , മാത്യു മള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments