Breaking...

9/recent/ticker-posts

Header Ads Widget

KSSPA സത്യാഗ്രഹസമരം സംഘടിപ്പിച്ചു

 


കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കളക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.  

                                    

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം ആറു ഗഡു അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ക്ഷാമാശ്വാസ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികകള്‍ ഉടന്‍ വിതരണം ചെയ്യുക, ഫെസ്റ്റിവല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, മെഡിസെപ്പിലെ  ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് KSSP U പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പെന്‍ഷന്‍ എന്നത് അവകാശമാണ് ഔദാര്യമല്ല എന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ, വിരമിച്ച ജീവനക്കാരെ തഴയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



കെഎസ്എസ്പിഎ കോട്ടയം ജില്ലാ പ്രസിഡന്റ് പി.കെ മണിലാല്‍ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മന്ത്രി കെ.സി ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് സലിം,  ജില്ലാ സെക്രട്ടറി പി. ജെ ആന്റണി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എന്‍ ഹര്‍ഷകുമാര്‍, ബി. മോഹന ചന്ദ്രന്‍, ഗിരിജ ജോജി, എം.കെ ശ്രീരാമചന്ദ്രന്‍, പി.വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.






Post a Comment

0 Comments