കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണ ശുചിത്വ സന്ദേശ റാലി നടത്തി. NSS Day ആഘോഷങ്ങളോടനുബന്ധിച്ച് പ്രിന്‍സിപ്പാള്‍ അനൂപ് കെ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും, പരിസര ശുചിത്വം നമ്മുടെ ഉത്തരവാദിത്തമാണെന്നും ബോധ്യപ്പെടുത്തുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് പരിസ്ഥിതി സംരക്ഷണ റാലി നടന്നത്.
സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മണ്ണാറപ്പാറ ടൗണ്‍ ചുറ്റി സെന്റ് സേവിയേഴ്‌സ് പള്ളി മൈതാനിയില്‍ സമാപിച്ചു. മാഞ്ഞൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് അശ്വതി സമാപന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ അനൂപ് കെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ ജെ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജെറിന്‍ ജോസ് അധ്യാപകരായ ടോം കെ മാത്യു , ഡിനി സെബാസ്റ്റ്യന്‍ , റിന്‍സി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments