മീനച്ചില്‍ മുത്തോലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റില്ലാം പാലം അപകടാവസ്ഥയില്‍. കുറ്റില്ലം പാലത്തിന്റെ പുനര്‍ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് പാലം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 32 വര്‍ങ്ങള്‍ക്കു മുന്‍പ് 1992 ല്‍ ജനപങ്കാളിത്തത്തോടെയാണ് കുറ്റില്ലാം പാലം നിര്‍മിച്ചത്. നിലവില്‍ പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡും തകര്‍ന്ന് അപകടാവസ്ഥയിലാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അനേകം വാഹനങ്ങളും, കാല്‍നടക്കാരും ദിവസേന ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന വീതിയില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് MLA ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപാ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും വിവിധ വകുപ്പുകളുടെ അനുമതിപത്രം ലഭിക്കാന്‍ വൈകുന്നതും മൂലം ഇതുവരെ ടെണ്ടര്‍ നടപടികള്‍ പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
പുനര്‍നിര്‍മാണം താമസിക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേര്‍ന്ന് കുറ്റില്ലാം പാലം സംരക്ഷണസമതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാന്‍ ഷാജി തകടിയേല്‍, ജനറല്‍ കണ്‍വീനര്‍ സുമോദ് വളയത്തില്‍, വൈസ് ചെയര്‍മാന്‍ ജെയിംസ് ചാലില്‍ , ജോ കണ്‍വീനര്‍മാര്‍, ജോസ് വടക്കേമുറി, ചിന്നമ്മ ചാമക്കാല, ട്രഷറര്‍, സതീഷ് വളയത്തില്‍ എന്നിവരാണ് സംരക്ഷണ സമിതിക്ക് നേതൃത്വം നല്‍കുന്നത്. നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് സമിതി നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
0 Comments