Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് ളാക്കാട്ടൂരില്‍ നടന്നു.

 


കൂരോപ്പട പഞ്ചായത്തും ളാക്കാട്ടൂര്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെയും  സംയുക്ത ആഭിമുഖ്യത്തില്‍  ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് ളാക്കാട്ടൂരില്‍ നടന്നു. ളാക്കാട്ടൂര്‍ ക്ഷീര ഉദ്പാതക സംഘം ഹാളില്‍  ക്യാമ്പിന്റെയും കൂരോപ്പട പഞ്ചായത്തിലെ 17 വാര്‍ഡുകളിലെ യോഗാ ക്ലബുകളുടെയും ഉദ്ഘാടനം കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ബിനു അധ്യക്ഷയായിരുന്നു. ളാക്കാട്ടൂര്‍ ഹോമിയോ  മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചാമിനി ചന്ദ്രന്‍, യോഗ പരിശീലകന്‍ ഡോക്ടര്‍ തിലകന്‍ ഇ.വി, ജനപ്രതിനിധികള്‍ എന്നിവര്‍സംസാരിച്ചു.


                                    



.





Post a Comment

0 Comments