ലാവോ കോണ്‍ഷ്യസ്‌നസ് സെന്റര്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. കട്ടക്കയം റോഡിന്‍ രാജ് കണ്‍സ്ട്രക്ഷന്‍സ് ബില്‍ഡിംഗില്‍ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. നഗരസഭാംഗം ബൈജു കൊല്ലം പറമ്പില്‍, ബെറ്റിഷാജു ബെന്നി മൈലാടൂര്‍, അബ്ദുള്ളാ ഖാന്‍, അഡ്വ. ഷാജഹാന്‍, ഡോക്ടര്‍ കൃഷ്ണ, സെന്റര്‍ ഉടമ ഐഷ ജഗദീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യര്‍ നേരിടുന്ന ആകുലത , ഉത്കണ്ഠ, ഭയം, ദേഷ്യം എന്നിവയെല്ലാം മറികടക്കാന്‍ കഴിയുന്ന സമ്പൂര്‍ണ്ണ മെഡിറ്റേഷന്‍ ക്ലാസുകളാണ് ലാവോ സെന്റര്‍ ലഭ്യമാക്കുന്നത്. ഈ രംഗത്തെ പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ 21 ദിവസത്തെ ക്ലാസുകളാണ് കോണ്‍ഷ്യസ്‌നസ് സെന്ററില്‍ സംഘടിപ്പിക്കുന്നത്.
.
0 Comments