ലയണ്‍സ് ക്ലബ് ഓഫ് രാമപുരം ടെമ്പിള്‍ ടൗണിന്റെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും, തിമിര രോഗനിര്‍ണ്ണയവും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. രാമപുരം പള്ളി വികാരി ഫാദര്‍ ബര്‍ക്കുമെന്‍സ് കുന്നുംപുറം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
രാമപുരം ടെമ്പിള്‍ ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാര്‍ കെഅധ്യക്ഷനായിരുന്നു. ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. റീജിയണ്‍ ചെയര്‍മാന്‍ മനോജ് ടി.എന്‍, ക്ലബ് മെമ്പര്‍മാരായ മധു എസ് വി, മനോജ് കുമാര്‍, മുരളിധരന്‍, സെക്രട്ടറി കേണല്‍ കെ.എന്‍.വി ആചാരി, അനില്‍ കുമാര്‍ കെ. പി., രമേശ് ആര്‍, ശ്രീനാഥ് വി., ശ്രീകുമാര്‍, രാജ്‌മോഹനന്‍, മനോജ് റ്റി.എന്‍, നിഷ മനോജ്, ദിവ്യ മനോജ്, സ്മിത മനോജ് രശ്മി രമേശ് എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുത്ത മുന്നൂറ്റമ്പതോളം പേരില്‍ തിമിര ശസ്ത്രക്രിയ ആവശ്യമായ നാല്പതോളം പേര്‍ക്ക് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ സൗജന്യ ശസ്ത്രക്രിയനടത്തും.
0 Comments