Breaking...

9/recent/ticker-posts

Header Ads Widget

സപ്തദിന സഹവാസ ക്യാമ്പ് നടത്തി

 


ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ഹെന്ററിബേക്കര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റുമായി ചേര്‍ന്ന് ഇരുമാപ്രാമറ്റം എംഡിസിഎംഎസ് ഹൈസ്‌ക്കൂളില്‍ സപ്തദിന സഹവാസ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ മൂന്നാം ദിവസം ഓണഘോഷവും, സദ്യയും, മോട്ടിവേഷന്‍ ക്ലാസ്സും, ഈരാറ്റുപേട്ട ടീം നന്മകൂട്ടത്തെ ആദരിക്കലും സംഘടിപ്പിച്ചു. സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനവും പതാകയുയര്‍ത്തലും മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്‍ നിര്‍വഹിച്ചു. മേലുകാവ് ഹെന്ററിബേക്കര്‍ കോളേജ് പ്രൊഫസര്‍ ജസ്റ്റിന്‍ ജോസഫ്  അധ്യക്ഷത വഹിച്ചു. 

                                    

റവ: മാക്‌സിന്‍ ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി ജോസ്, അനുരാഗ് പാണ്ടിക്കാട്ട്, ലയണ്‍സ് ക്ലബ്ബ് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ജെറ്റോ ജോസ്, ജോസ് കോനുക്കുന്നേല്‍, ഡോക്ടര്‍ ജിബിന്‍ മാത്യു, സണ്ണി മാത്യു, ജസ്റ്റിന്‍ തോമസ്, ഡെന്‍സി ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനോജ് പരവരാകം അധ്യക്ഷത വഹിച്ചു. 



എം ജി യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ഇ.എന്‍ ശിവദാസ്  മുഖ്യപ്രഭാഷണം നടത്തി.  വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് നയിച്ച ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടത്തിനെയും ,ഡോ. കുര്യാച്ചന്‍ ജോര്‍ജിനെയും ഹെന്ററിബേക്കര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് പൊന്നാടയണിയിച്ച് ആദരിച്ചു. നന്മക്കൂട്ടം കേരളാ സ്റ്റേറ്റ് റെസ്‌ക്യൂ ഡൈവിംഗ് ടീം ലീഡര്‍  അബ്ദുള്‍ കലാം ആസാദിനെ അരുവിത്തുറ ലയണ്‍സ് ക്ലബ് ആദരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ജിബിന്‍ മാത്യു, ആഷ്ലി മെറീന മാത്യു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍- ചാര്‍ജ് ലിന്റാ ദാനിയേല്‍, ക്ലബ് മെമ്പര്‍മാരായ മനേഷ് കല്ലറക്കല്‍, റ്റിറ്റൊ തെക്കേല്‍, ഡോ. കുര്യാച്ചന്‍ ജോര്‍ജ്ജ്, മനോജ് റ്റി ബെഞ്ചമിന്‍, സൂസന്‍ വി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments