ലയണ്‍സ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തില്‍ ഭാഗമായി കൊഴുവനാല്‍ കാരുണ്യഭവനില്‍ ഓണാഘോഷവും, ഓണസദ്യയും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയില്‍ ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു നിര്‍വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി.
ലയണ്‍സ് മെമ്പറും കാരുണ്യാഭവന്‍ പ്രസിഡന്റുമായ ടോം സി ജോസഫ്, ക്ലബ് മുന്‍ പ്രസിഡന്റുമാരായ എം എം സ്‌കറിയ മോനിപ്പള്ളിയില്‍, ഡോക്ടര്‍ ഹരിദാസ്, മാത്യു തോമസ് മണിയങ്ങാട്ട്പാറയില്‍, ലയണ്‍ മെമ്പര്‍മാരായ പി എ എബ്രഹാം പുതിയാത്ത്, പ്രഫ: കൊച്ചു ത്രേസ്യ എബ്രഹാം, ലില്ലിക്കുട്ടി സ്‌കറിയ, ലിയോമെമ്പര്‍മാരായ ലിയോ ഡൈനോ ജയിംസ്, എലേന സൂസന്‍ ഷിബു, കാരുണ്യാഭവന്‍ മദര്‍ സിസ്റ്റര്‍ ഡോളിറ്റ് എസ് എം എസ്, സിസ്റ്റര്‍ വിനയ എസ് എം എസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
.
0 Comments