Breaking...

9/recent/ticker-posts

Header Ads Widget

രോഗിയായ ഒരാളുടെ വീട് പണി പൂര്‍ത്തീകരിച്ച് നല്‍കി.

 


ലയണ്‍സ് ഇന്റര്‍നാഷണലിന്റെ  HOME FOR HOMELESS   പ്രോജെക്ടിന്റെ ഭാഗമായി അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നോന്നിയില്‍ രോഗിയായ ഒരാളുടെ വീട് പണി പൂര്‍ത്തീകരിച്ച് നല്‍കി. 


                                    

പരിപാടിയുടെ ഉത്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം നിര്‍വഹിച്ചു. വീടിന്റെ താക്കോല്‍ ദാനവും ഗിഫ്റ്റ് വിതരണവും പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് നിര്‍വഹിച്ചു. ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കലും, അഡ്മിനിസ്‌ട്രേറ്റര്‍ റ്റിറ്റോ തെക്കേലും ആശംസകളര്‍പ്പിച്ചു. 


ലയണ്‍സ് ക്ലബ്ബംഗങ്ങളായ അരുണ്‍ കുളമ്പള്ളില്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, ഡിജോ പ്ലാത്തോട്ടം, അഡ്വ: പി എസ് സുനില്‍, ഷാജി കെ ആര്‍, സ്റ്റാന്‍ലി തട്ടാംപറമ്പില്‍, ജോസഫ് മാത്യു കാരിവേലില്‍, വി എം മാത്യു വെള്ളാപ്പാണിയില്‍ ഡോക്ടര്‍ കുര്യാച്ഛന്‍ ജോര്‍ജ്ജ്, റോണി തെക്കേമുറി, ജോജോ പ്ലാത്തോട്ടം, സുകുമാരന്‍ പുതിയകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments