മാന്‍വെട്ടം ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം തിരുവോണം ആഘോഷിച്ച് കാണക്കാരി ലയണ്‍സ് ക്ലബ് അംഗങ്ങള്‍. ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആശാഭവനിലെ അന്തേവാസികള്‍ക്കായി ഓണസദ്യ ഒരുക്കി. മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരും ആരോരുമില്ലാത്തവരുമായ എഴുപതോളം സ്ത്രീകളാണ് ആശാ ഭവനില്‍ അന്തേവാസികളായി ഉള്ളത്.
കഴിഞ്ഞ 10 വര്‍ഷത്തോളമായി കാണക്കാരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആശാഭവന്‍ അംഗങ്ങള്‍ക്ക് തിരുവോണനാളില്‍ ഓണസദ്യ നല്‍കി വരുന്നുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ഓണസദ്യയുമായി ആശാഭവനില്‍ എത്തി.
ഓരോരുത്തര്‍ക്കും എല്ലാ വിഭവങ്ങളും അടങ്ങിയ ഓണസദ്യ വിളമ്പി നല്‍കുകയും അവര്‍ക്കൊപ്പം തന്നെ ഓണസദ്യ കഴിക്കുകയും ചെയ്തു. ആശാഭവന്‍ ഡയറക്ടര്‍ എ ജെ തോമസ്, കാണക്കാരി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി ഓ ജോര്‍ജ് വണ്ടാന്‍കുഴി, സെക്രട്ടറി കെ ജെ മാത്യു, ഡോക്ടര്‍ ഡൊമിനിക് മാത്യു പാലേട്ട്, അഡ്മിനിസ്‌ട്രേറ്റര്‍ എം യു അഗസ്റ്റിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് പീടിക, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments