'ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഹംഗര്‍റിലീഫ് പ്രൊജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങള്‍ക്ക് കെ എസ് തോമസ് കടപ്ലാക്കല്‍ മെമ്മോറിയല്‍ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസിന്റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അജിത്ത് പെമ്പിളകുന്നേല്‍, തലപ്പലം പഞ്ചായത്ത് മെമ്പര്‍ ജോമി ബെന്നി കൊച്ചെട്ടൊന്നില്‍, മേലുകാവ് പഞ്ചായത്ത് മെമ്പര്‍മാരായ അനുരാഗ് പാണ്ടിക്കാട്, ഡെന്‍സി ബിജു, ലയണ്‍സ് 318B ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു. പരവരാകത്ത്, ലയണ്‍സ് ക്ലബ് ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ റോയി തോമസ് കടപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലയണ്‍ മെമ്പര്‍മാരായ മനേഷ് കല്ലറക്കല്‍, റ്റിറ്റൊ തെക്കേല്‍, അരുണ്‍ കുളമ്പള്ളില്‍, ഡോക്ടര്‍ കുര്യാച്ചന്‍ ജോര്‍ജ്ജ്, സ്റ്റാന്‍ലി തട്ടാമ്പറമ്പില്‍, മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ് എന്‍. എസ്. എസ് പ്രോഗ്രാം ഓഫിസര്‍ ഡോക്ടര്‍ ജിബിന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.
0 Comments