Breaking...

9/recent/ticker-posts

Header Ads Widget

അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി മുന്നോട്ട് പോയ ലോറിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു

 


പാലായില്‍ യുവാക്കളെ ഇടിച്ചിട്ട് , അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി മുന്നോട്ട് പോയ ലോറിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസമയത്ത് സമീപത്തെ കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന യുവാവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലോറിയ്ക്ക് മുന്നില്‍ കുടുങ്ങിയ സ്‌കൂട്ടറും നിരക്കി ലോറി മുന്നോട്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ലോറിയുടെ പിന്നാലെ എത്തിയെങ്കിലും വാഹനം നിര്‍ത്താതെ പോകുന്നതും കാണാം. അപകടത്തില്‍ ലോറി കയറി പരിക്കേറ്റ യുവാവിനെയും ദൃശ്യങ്ങളില്‍ കാണാം.


                                    

 അപകടത്തില്‍പെട്ട യുവാവ് അപകടനില തരണം ചെയ്തു. മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26 ) നോബി (25) എന്നിവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇരുവരുടെയും കാലുകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. പാലാ ബൈപ്പാസ് വൈക്കം റോഡുമായി ചേരുന്ന ആര്‍വി ജംഗ്ഷനിലാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്ത് നിന്നും വന്ന ലോറിയാണ് രോഡ് സൈഡില്‍ നിന്ന യുവാക്കളെ ഇടിച്ചിട്ടത്. നിര്‍ത്താതെ പോയ ലോറി മരങ്ങാട്ടിപിള്ളിയ്ക്ക് സമീപം വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. ഈ സമയമത്രയും സ്‌കൂട്ടര്‍ ലോറിയ്ക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ലോറി ഉടമയെത്തി വൈദ്യുതി പോസ്റ്റ് തകര്‍ന്നതിന്റെ നഷ്ടപരിഹാരം കൈമാറി. പാലാ പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടറും ലോറിയും പാലാ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. അപകടസമയത്ത് ലോറി ഓടിച്ചിരുന്ന ഡ്രൈവറെ പിടികൂടാനായിട്ടില്ല.


.





Post a Comment

0 Comments