Breaking...

9/recent/ticker-posts

Header Ads Widget

എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസം പ്രാര്‍ത്ഥനകളുമായി ആയിരങ്ങളെത്തി.

 


ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസം പ്രാര്‍ത്ഥനകളുമായി ആയിരങ്ങളെത്തി. 


ഞായറാഴ്ച ഉച്ചകഴിഞ്ഞ്  പറമ്പുകരയില്‍ മരവത്ത് എം.എം. ജോസഫിന്റെ പുരയിടത്തില്‍ നിന്നും വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിച്ചു. 

                                                  

 തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുര്‍, ഒറവയ്ക്കല്‍, മാലം, കാവുംപടി വഴിയാണ് കൊടിമര ഘോഷയാത്ര കത്തീഡ്രലില്‍ എത്തിയത്. വിവിധ സംഘടനകള്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസിന്റെ  കാര്‍മ്മികത്വത്തില്‍ പ്രാര്‍ഥനകള്‍ക്ക് ശേഷം കൊടിമരം ഉയര്‍ത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ഫാ.കുറിയാക്കോസ് കാലായില്‍, ഫാ. ലിറ്റു തണ്ടാശ്ശേരി, ഫാ.ഏബ്രഹാം കരിമ്പന്നൂര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്  കാരോട്ടെ പള്ളിയിലെ കൊടിമരത്തില്‍ ഫാ. എം.ഐ തോമസ് മറ്റത്തില്‍ കൊടിയേറ്റി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ നെയ്യപ്പം നേര്‍ച്ചയായി വിതരണം ചെയ്തു. വിശുദ്ധ മര്‍ത്തമറിയാം സേവകാ സംഘം പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടര്‍ തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സേവകാസംഘം പ്രസിഡന്റ് കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്തിന്  നല്‍കി പ്രകാശനം ചെയ്തു. എട്ടുനോമ്പിന് എത്തിച്ചേരുന്ന വിശ്വാസികള്‍ക്കായി നല്‍കുന്ന നേര്‍ച്ച കഞ്ഞി തോമസ് മോര്‍ തിമോത്തിയോസ് പ്രാര്‍ഥിച്ച് ആശിര്‍വദിച്ചു.





Post a Comment

0 Comments