Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു

 


മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ഓണച്ചന്ത കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.  വിശ്വസിച്ചു വാങ്ങാവുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ സംരംഭങ്ങളുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പറഞ്ഞു. വലിയ പരസ്യങ്ങള്‍ നല്‍കി മാര്‍ക്കറ്റില്‍ എത്തുന്ന മറ്റു ബ്രാന്‍ഡുകളെക്കാള്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ കാരണം ഉപഭോക്താക്കളുടെ സംതൃപ്തിയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. 

                                    



പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍,  കറി പൗഡറുകള്‍, നാടന്‍ വെളിച്ചെണ്ണ, അച്ചാറുകള്‍, ഉപ്പേരി, ശര്‍ക്കര വരട്ടി, അരിപ്പൊടി, തുടങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ തയ്യാറാക്കിയ നൂറുകണക്കിന് വിഭവങ്ങള്‍ ഓണച്ചന്തയില്‍ ലഭ്യമാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവയെല്ലാം വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുള്ളത്. മിതമായ നിരക്കില്‍  റെഡിമെയ്ഡ് തുണിത്തരങ്ങളും മേളയില്‍ ലഭ്യമാണ്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളി, ശനി ദിവസങ്ങളിലായാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. വിവിധ കുടുംബശ്രീ സംരംഭങ്ങളുടേതായി 20 പരം സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്. ഉഴവൂര്‍ ബ്ലോക്ക് വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടൂക്കാല ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്‍സി മാത്യു, ആശ ജോബി,, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി ഷിജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണച്ചന്ത സന്ദര്‍ശിക്കുന്നവര്‍ക്കും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും സമ്മാനക്കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂപ്പണികളുടെ നറുക്കെടുപ്പ് ശനിയാഴ്ച വൈകുന്നേരം സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കും.






Post a Comment

0 Comments