Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ ഓണം വിപണി ജനങ്ങള്‍ക്ക് ആശ്വാസമാവുന്നു.

 


ഓണവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന സഹകരണ ഓണം വിപണി ജനങ്ങള്‍ക്ക് ആശ്വാസമാവുന്നു. അരിയും വെളിച്ചെണ്ണയും, പയറും, പരിപ്പും, ശര്‍ക്കരയും, പഞ്ചസാരയും മുതല്‍ പാലട പ്രഥമന്‍ മിക്‌സ് വരെ സഹകരണ വിപണിയിലൂടെ ലഭിക്കും. മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ഓണം വിപണി കുറിച്ചിത്താനം, മണ്ണയ്ക്കനാട്, കുര്യനാട് ബ്രാഞ്ചുകളില്‍ ആരംഭിച്ചു.


                                    



 കുറിച്ചിത്താനത്ത് സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് M.M തോമസ് നിര്‍വ്വഹിച്ചു. ഓണക്കാലത്ത് മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയാണ് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.  വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഷൈജു പഴയമാക്കില്‍ , ജോണി എബ്രഹാം തറപ്പില്‍, സെക്രട്ടറി ജോജിന്‍ മാത്യു, KR രാജന്‍ തുടങ്ങിയവര്‍പങ്കെടുത്തു.





Post a Comment

0 Comments