Breaking...

9/recent/ticker-posts

Header Ads Widget

തിരക്കേറിയ റോഡില്‍ ടാറിംഗ് തകര്‍ന്ന് രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു.

 


തിരക്കേറിയ റോഡില്‍ ടാറിംഗ് തകര്‍ന്ന് രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. മരങ്ങാട്ടുപിള്ളി ഉഴവൂര്‍ റോഡില്‍ കുറിച്ചിത്താനം വില്ലേജ് ജംഗ്ഷനു സമീപമാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ ഇരുചക്ര വാഹനങ്ങളും കാല്‍ നടയാത്രക്കാരും അപകടത്തില്‍ പെടുന്നത് പതിവു കാഴ്ചയാണ്. കുഴിയുണ്ടെന്നറിയാതെ വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. 

                                    



രാത്രികാലങ്ങളില്‍ എതിര്‍ദിശയിലെത്തുന്ന വാഹനങ്ങളുടെ  പ്രകാശം കണ്ണിലടിച്ച് കുഴി കാണാന്‍ വയ്യാതെ വാഹനങ്ങള്‍  അപകടത്തില്‍ പെടാനും റോഡിലെ കുഴി കാരണമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാലവര്‍ഷക്കാലത്ത് കനത്തമഴയില്‍ റോഡു തകര്‍ന്ന് രൂപപ്പെടുന്ന കുഴികള്‍ അടച്ച് അപകടാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.






Post a Comment

0 Comments