മാറിയിടം ലാല്‍ ബഹദൂര്‍ സ്മാരക ഗ്രന്ഥശാലയുടെയും റിക്രിയേഷന്‍ ക്ലബ് മാറിയിടത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങള്‍, മാരത്തോണ്‍, സൗഹൃദ വടംവലി , ഫാന്‍സി ഡ്രസ്സ് തുടങ്ങിയ വിവിധ പരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ഷാജി സെബാസ്റ്റിയന്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ എസ്എച്ച്ഒ മഹേഷ് കെ. എല്‍ മുഖ്യാതിഥിയായിരുന്നു. മാറിയിടംപള്ളി വികാരി ഫാദര്‍ ജോണ്‍ കണിയാര്‍ക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ലൂസി ജോര്‍ജ് , ബീന തോമസ് , ബിന്‍സി സാവിയോ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണി കുരുവിള, അലക്‌സ്, ആന്റണി, സി കെ ഉണ്ണികൃഷ്ണന്‍, റെജി കൊച്ചറയ്ക്കല്‍ ബേബി കാവിനാകുഴി തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്സമ്മാനങ്ങളും നല്‍കി.
.
0 Comments