Breaking...

9/recent/ticker-posts

Header Ads Widget

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  ഉഴവൂര്‍ കരുനൊച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ K M ഉദ്ഘാടനം ചെയ്തു. 

                                    

വൈസ് പ്രസിഡന്റ്  ബിനു ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെമ്പര്‍  സിറിയക് കല്ലട, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണീസ് P സ്റ്റീഫന്‍, ഏലിയാമ്മ കുരുവിള, ജസിന്ത പൈലി, റിനി വില്‍സണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സജേഷ് മാത്യു, ഡോ. സുഷ ജോണ്‍ എന്നിവര്‍ രോഗീ ചികിത്സക്ക് നേതൃത്വം നല്‍കി. വയോജനങ്ങള്‍ക്കുള്ള യോഗാപരിശീലനത്തെപ്പറ്റി ഡോ. രഞ്ജന R ക്ലാസ് എടുത്തു. സൗജന്യ രക്തപരിശോധനയും മരുന്നുവിതരണവും നടന്നു.



.





Post a Comment

0 Comments