Breaking...

9/recent/ticker-posts

Header Ads Widget

വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

 


മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഇടമറ്റം സെന്റ് മൈക്കിള്‍ പാരിഷ് ഹാളില്‍  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പുന്നൂസ് പോള്‍ മുഖ്യ പ്രഭാഷണം നടത്തി. 


                                    

തുടര്‍ന്ന് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്റണി ജോസ്, റിസോഴ്‌സ് പേഴ്‌സണ്‍ ജസ്റ്റിന്‍ ജിയോ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടന്നു.  ക്യാമ്പിന്റെ ഭാഗമായി മാനസികോല്ലാസ പരിപാടികള്‍, പ്രാഥമിക പരിശോധനകള്‍, സൗജന്യ മരുന്നു വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. മെമ്പര്‍മാരായ ബിജു റ്റി.ബി, നളിനി ശ്രീധരന്‍, ലിസമ്മ ഷാജന്‍, ഷേര്‍ലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ മാത്യു, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ഹരിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.


.





Post a Comment

0 Comments