Breaking...

9/recent/ticker-posts

Header Ads Widget

ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു.

 


കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ MLPI റെഡ് ഫ്‌ലാഗ് ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, ആവശ്യത്തിന് മെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുക, എച്ച്.എം.സി. ഫണ്ട് വിനിയോഗം മുന്‍ഗണ ക്രമം നിശ്ചയിച്ച് സുതാര്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ക്‌സിസ്റ്റ് - ലെസിസിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ലാഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചത്.

                                    

 സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണാ സമരം പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗം ചാള്‍സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. 


കോട്ടയമടക്കംഅഞ്ച് ജില്ലകളിലെ ഏറ്റം നിര്‍ധനരായ തൊഴിലാളികളുടേയും ബഹ ജനങ്ങളുടേയും ആശ്രയ കേന്ദ്രമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍  ഫീസ് വര്‍ധനയിലൂടെ സാധാരണക്കാര്‍ക്ക് ചികല്‍സ നിഷേധിക്കുന്ന സമീപനമാണ്  ആശുപത്രി വികസന സമിതി കൈക്കൊണ്ടിട്ടുള്ളതെന്നും   ഇത്തരം  ജനവിരുദ്ധ നയങ്ങള്‍ തിരുത്തി, എല്ലാത്തരം ഫീസുകളും പിന്‍വലിച്ച് കോട്ടയം മെഡിക്കല്‍ കോളജ്  മികവിന്റെ കേന്ദ്രമാക്കുന്ന ഇടതുപക്ഷ നയം നടപ്പാക്കണ'മെന്നും  ചാള്‍സ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സി.എസ്.രാജു ,കെ.ഐ.ജോസഫ് , കെ.വി. ഉദയഭാനു ,സി.ജെ.സുരേഷ് ശര്‍മ്മ, സലിംബാബു, പി.രാജീവ്, പി.ജയപ്രകാശ്,വി.ജെ. പോള്‍, ബാബു മഞ്ഞള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.






Post a Comment

0 Comments