കടുത്തുരുത്തി പിറവം റോഡിന്റെയും കടുത്തുരുത്തി മണ്ഡലത്തെ വൈക്കം പിറവം നിയോജകമണ്ഡലങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റ് റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് മൂലം ജനങ്ങള്‍ അനുഭവിക്കുന്നത് വലിയ യാത്ര ക്ലേശമാണെന്നും എംഎല്‍എ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയം ആണെന്നും എംഎല്‍എ ആരോപിച്ചു
.
0 Comments