Breaking...

9/recent/ticker-posts

Header Ads Widget

കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാവ് പോലീസ് പിടിയിലായി

 


കോട്ടയത്ത് വടവാതൂര്‍ മാധവന്‍ പടിയില്‍ അഞ്ചിലധികം വീടുകളില്‍ കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാവ്  പോലീസ് പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാനാണ് പിടിയിലായത്. ചങ്ങനാശ്ശേരിയില്‍ മോഷണശ്രമം നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. 

                                    

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കോട്ടയത്ത് വടവാതൂര്‍ മാധവന്‍പടിയില്‍ അടുത്തടുത്തുള്ള അഞ്ചിലധികം വീടുകളില്‍ ഇയാള്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം ആയിരുന്നു കവര്‍ച്ചാ ശ്രമം നടത്തിയത്. എങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. 


ഈ ദൃശ്യങ്ങള്‍  ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഷാജഹാനെ പിടികൂടുന്നത്. ശരീരപ്രകൃതവും, മാസ്‌ക് ധരിച്ചതും അടക്കമുള്ള സാമ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നി പോലീസ്  കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മാധവന്‍ പടിയിലെ അടക്കം മോഷണശ്രമങ്ങള്‍ക്കു പിന്നിലും താനാണ് എന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഒരുമാസം മുമ്പ് വടവാതൂരിലെ മില്‍മ ഡയറിക്ക് സമീപം രണ്ടു വീടുകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്നും പോലീസ് അറിയിച്ചു.





Post a Comment

0 Comments