ക്ഷേത്രത്തിലെ സപ്താഹയജ്ഞ വേദിയില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. യജ്ഞാചാര്യന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, പണവും മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുംകാവുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മുകേഷ് കുമാര്‍ എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഓഗസ്റ്റ് മാസം 25 ആം തീയതി പുലര്‍ച്ചെ 2 മണിയോടുകൂടി മാങ്ങാനം വിജയപുരം പടച്ചിറ ഭാഗത്തുള്ള പടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹം നടത്തിക്കൊണ്ടിരുന്ന സ്റ്റേജിന്റെ വിഗ്രഹത്തിനു മുന്‍പില്‍ ഉരുളിയില്‍ വച്ചിരുന്ന ദക്ഷിണയായി കിട്ടിയിരുന്ന 8000 രൂപയും, ഇതിനടുത്തായി യജ്ഞാചാര്യന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്‌റെര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ മാരായ നെല്‍സണ്‍ സി.എസ്, മനോജ് കുമാര്‍.ബി, സി.പി.ഓ മാരായ പ്രതീഷ് രാജ്, ലിബു ചെറിയാന്‍, ദീപു ചന്ദ്രന്‍, അജിത്ത്, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കറുകച്ചാല്‍, കോട്ടയം ഈസ്റ്റ് , പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments