Breaking...

9/recent/ticker-posts

Header Ads Widget

നബിദിനം ആഘോഷിച്ചു

 


പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളില്‍ വിശ്വാസി സമൂഹം നബിദിനം ആഘോഷിച്ചു. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.  


                                    

കേരളത്തിലെ മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് മിലാദ് ആഘോഷം. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടന്നത്. 


കോട്ടയം താഴത്തങ്ങാടിയില്‍ വിവിധ പള്ളികളുടെയും മദ്രസകളുടെയും നേതൃത്വത്തില്‍ നബിദിന റാലി നടന്നു. തക്ബീര്‍ വിളികളുമായി ആയിരക്കണക്കിന് കുട്ടികളും മുതിര്‍ന്നവരും റാലിയില്‍ പങ്കാളികളായി. ഭക്ഷണവും മധുരപലഹാരങ്ങളുമായി റാലികളെ വഴിയോരങ്ങളില്‍ വരവേറ്റു. പ്രകീര്‍ത്തന കാവ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട് പരേഡുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ റാലികളെ വര്‍ണാഭമാക്കി.





Post a Comment

0 Comments