Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷവും കുടുംബ സംഗമവും



ചോഴിയക്കാട് നന്മ റെസിഡന്റ്‌റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും എന്‍ എസ് എസ്  കരയോഗം ഹാളില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നന്മ റെസിഡന്റ്‌റ്‌സിന്റെ പരിധിയില്‍ വരുന്ന റോഡുകളുടെ ശ്യോച്യാ വസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ എം എല്‍ എ ക്ക് നിവേദനം നല്‍കി. 


ഓണാഘോഷ പരിപാടികളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍നന്മ റെസിഡന്റ്‌റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പികെ ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോണ്‍,കെ പി പദ്മകുമാര്‍,രാകേഷ് കുമാര്‍,കെ ആര്‍ ഹരികുമാര്‍, സരിത രാജന്‍, ശ്രീരാജ് എം നായര്‍, ഷൈജു ഇ വര്‍ഗീസ്, രമ പ്രസാദ്, പ്രഭ ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളെ വിലയിരുത്തി 2024 ലെJ CI കര്‍മ്മശ്രേഷ്ട പുരസ്‌കാരജേതാവായ പികെ ആനന്ദക്കുട്ടനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആദരിച്ചു.

Post a Comment

0 Comments