Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷവും, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കലും

 


നാഷണല്‍ എക്‌സ്- സര്‍വീസ്മെന്‍ കോ- ഓര്‍ഡിനേഷന്‍  യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കലും നടന്നു. കടുത്തുരുത്തി  വടുകുന്നപ്പുഴ വിമുക്തഭട ഭവനില്‍  നടന്ന യോഗത്തില്‍ മുളക്കുളം  യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റന്‍ വി.എം പൗലോസ് അധ്യക്ഷനായിരുന്നു. പൂക്കളം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും, , കലാമത്സരങ്ങള്‍, തമ്പോല, തുടങ്ങിയ മത്സരങ്ങളും നടന്നു. വയനാട് ദുരിതബാധിതര്‍ക്ക് അനുശോചനം അര്‍പ്പിച്ചു.

                                    



 കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത 25- ഓളം സൈനികരെ, കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മധു പൊന്നാട അണിയിച്ചും പതക്കം നല്‍കിയും ആദരിച്ചു. സെക്രട്ടറി  G ഐസക് ,  തോമസ്,  കമ്മിറ്റി അംഗങ്ങള്‍  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു, കാര്‍ഗില്‍ യുദ്ധ അനുഭവങ്ങളും, സ്വന്തം രാജ്യത്തിനുവേണ്ടി  കൊടും തണുപ്പില്‍ നടന്ന പോരാട്ടങ്ങളും സൈനികര്‍ അനുസ്മരിച്ചു.  കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാന വിതരണവും, ഓണസദ്യയും നടന്നു.






Post a Comment

0 Comments