ഇന്‍ഡ്യയിലെ ഐ.സി.എസ്.ഇ., ഐ.എസ് ഇ. സ്‌കൂള്‍ ബോര്‍ഡ് നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് എംജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തുടക്കമായി.മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ നടക്കുന്നത് എം.ജി യൂണിവേഴ്‌സിറ്റിയുടെ പുതിയ ഫുട്‌ബോള്‍ ഗ്രൗണ്ടിലും, മാന്നാനം KE സ്‌കൂള്‍ ഗ്രൗണ്ടിലുമാണ്.
മത്സരങ്ങളില്‍ 800- ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.ഇന്‍ഡ്യയിലെ 13 റീജിയണുകളില്‍ നിന്നും, ദുബായിലെ ഒരു റീജിയണില്‍ നിന്നുമായി അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി 41 ടീമുകള്‍ മത്സരിക്കും.യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ 20, 21 തിയതികളിലായി നടക്കുന്ന സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ നിന്നും സ്പോര്‍ടസ് ആന്‍ഡ് ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യാ ഖേലോ- 2024ല്‍ പങ്കെടുക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കും.
0 Comments