Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാവട്ടം ലൈബ്രറി ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ഡി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.കെ ശശി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹേമ കെ കര്‍ത്താ, യോഗ ഇന്‍സ്ട്രക്ടര്‍ ധന്യമോള്‍ റ്റി.റ്റി, തുടങ്ങിയവര്‍ സംസാരിച്ചു.

                                    



 ഡോ. ഹേമ കെ കര്‍ത്താ, കുറിച്ചി ഗവ. ഹോമിയോ ആശുപത്രി NAM മെഡിക്കല്‍ ഓഫീസര്‍ ഡോ മേഖ്ന എന്നിവര്‍  വയോജനങ്ങളെ പരിശോധിച്ചു. ബ്ലഡ് പ്രഷര്‍, ഷുഗര്‍, ബിഎംഐ, തുടങ്ങിയ വിവിധ പരിശോധനകള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. ധന്യമോള്‍ റ്റി.റ്റി യോഗ പരിശീലനം നല്‍കി.






Post a Comment

0 Comments